Sabhakosam Wiki
Advertisement

150 px|rightഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന നസ്രത്തിലെ യേശു (7–2 BC/BCE to 26–36 AD/CE). ക്രിസ്തുമതത്തിന്ലെ ത്രിത്വൈക ദൈവത്തിലെ രണ്ടാമത്തെ ആള്‍. യേശു ക്രിസ്തു എന്ന് പൂര്‍ണ്ണനാമം. ക്രിസ്തു എന്നത്‌ പേരിന്റെ ഭാഗമല്ല. അഭിഷിക്തന്‍ എന്നര്‍ത്ഥമുള്ള ഈ വാക്ക് യേശു എന്ന നാമത്തിനൊപ്പം ക്രൈസ്തവര്‍ ഉപയോഗിക്കുന്നു.

പദോത്പത്തി, അര്‍ത്ഥം[]

ഈശോ ഒരു അറമായ വ്യക്തിനാമമാണ്‌. ഇയെസൂസ് എന്ന് യവന (ഗ്രീക്) ഭാഷയിലും ജേസൂസ് എന്നു ലത്തീനിലും മൊഴിമാറ്റം ചെയ്യുന്നു. ഹെബ്രായ മൂലത്തില്‍ ജെഷുവ, ജോഷുവ (ജോഷ്വ), ജെഹൊഷുവ, എന്നും അറിയപ്പെടുന്ന ഈ നാമത്തിന്റെ അര്‍ത്ഥം "യഹോവ രക്ഷകന്‍ ആണ്‌" എന്നാണ്‌. പഴയ നിയമത്തില്‍ ഈ നാമം പലതരത്തില്‍ കാണുന്നുണ്ടെങ്കിലും , നൂനിന്റെ പുത്രനായ ജോഷ്വായ്കും സറുബാബേലിന്റെ കാലത്തെ പ്രധാനപുരോഹിതനായ ജോഷ്വായ്കുമല്ലതെ മറ്റ് പ്രമുഖ വ്യക്തികള്‍ക്കൊന്നും ഈ നാമം ഉള്ളതായി കാണുന്നില്ല. സഭാപ്രസംഗി ഗ്രന്‌ഥത്തിന്റെ കര്‍ത്താവിന്റെ പേരു ലൂക്കയുടെ സുവിശേഷത്തില്‍ ഇശോയുടെ വംശാവലിയില്‍ പറയുന്ന ജോഷ്വാ (ലൂക്ക 3:29) ആണ്‌. പൌലോസിന്റെ ഒരു സഹപ്രവര്‍ത്തകന്റെ പേരും യേസുസ് (കൊളോസോസ് 4:11) എന്നാണ~. 'സുഖപ്പെടുത്തുക'എന്നര്‍ത്ഥം വരുന്ന ഇയസ്തായി എന്ന ക്രിയാ പദത്തോട് ഇയെസൂസ് എന്ന നാമത്തെ ഗ്രീക് സഭാപിതാക്കന്‍മാര്‍ ബന്ധപ്പെടുത്തിയതില്‍ അശ്ചര്യമില്ല (എവുസേബിയൂസ്, "Dem. Ev.", IV; നോക്കുക. നടപടി 9:34; 10:38).

Advertisement