Sabhakosam Wiki
Advertisement

യേശുക്രിസ്തു കാല്‍ വരിയിലെ കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ ത്യാഗസ്മരണകള്‍ അനുസ്മരിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ നടത്തുന്ന പരിഹാര പ്രദക്ഷിണമാണ്‌ കുരിശിന്റെ വഴി. ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിലെ പതിനാലു സംഭവങ്ങള്‍ ഈ പ്രതീകാത്മക കുരിശിന്റെ വഴിയില്‍ അനുസ്മരിക്കപ്പെടുന്നു.

മിക്ക ഇടവകകളിലും അടുത്തുള്ള മലമുകളിലേക്കൊ മറ്റോ നടത്തുന്ന ഈ യാത്ര പാപപ്പരിഹാര മാര്‍ഗ്ഗം കൂടിയാണ്‌.

പാലായില്‍ വാഗമണ്‍ കുരിശുമലയിലും എറണാകുളത്ത് മലയാറ്റൂര്‍ കുരിശുമലയിലും താമരശ്ശേരിയില്‍ അടിവാരത്തുനിന്നും തുടങ്ങി വയനാട് ചുരത്തിലൂടെ ലക്കിടി വരെയും ദുഖവെള്ളിയാഴ്ച്ച നടത്തുന്ന കുരിശിന്റെ വഴികള്‍ പ്രശസ്തമാണ്‌.

മരക്കുരിശുകളേന്തി സ്തുതിഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ മലകയറുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നു മുള്ള ആയിരക്കണക്കിനു വിശ്വാസികളാണ് അമ്പതു നോമ്പിലെ വെള്ളിയാഴ്ച്ചകളില്‍ നടത്താറുള്ള പരിഹാരപ്രദക്ഷിണത്തില്‍ പങ്കാളികളാകുന്നത്.

Advertisement