FANDOM


സഭയിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പലതരത്തിലുള്ള പ്രതികരണങ്ങൾ ഉടലെടുത്തു. 1653-ൽ കേരളത്തിലെ ക്രൈസ്തവരിലെ ഒരു വിഭാഗം, തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ മാർപ്പാപ്പയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡകൾ കാരണമായി ഇനി മുതൽ തങ്ങളും പിൻ‍ഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇത് കൂനൻ കുരിശ് കലാപം' എന്നും സംഭവം കൂനൻ കുരിശ് പ്രതിജ്ഞ എന്നും അറിയപ്പെടുന്നു. ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

ചരിത്രം തിരുത്തുക

കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും തോമാശ്ലീഹയുടെ കാലത്ത് മതപരിവർത്തനം നടത്തിയ യഹൂദന്മാരും നാട്ടുകാരും, മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേയി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു. ഹിന്ദുക്കളായ അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കുകയും പതിവായിരുന്നു. എന്നാൽ ഹിന്ദുക്കളും അറബികളും അവരെ വ്യാപാര രംഗങ്ങളിലും മറ്റും പീഡിപ്പിച്ചിരുന്നു.

15

ഉദയം‌പേരൂർ സൂനഹദോസ് പള്ളി

പീഡനങ്ങളിൽ ദുഃഖിതരായ മാർത്തോമ്മാ ക്രിസ്ത്യാനികൾ 1502-ൽ വന്നെത്തിയ വാസ്കോ ഡ ഗാമയുടെ അടുത്ത് തങ്ങളെ പോർത്തുഗൽ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോർട്ടുഗീസുകാർ അവരുടെ കൂടെമിഷണറിമാർ വന്നുതുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാർദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ വിശുദ്ധനായ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ മത പ്രവർത്തനങ്ങൾ നടന്നിരുന്നതൊന്നും ആരു എതിർത്തിരുന്നില്ല. എന്നാൽ പിൽക്കാലങ്ങളിൽ കേരളത്തിലെ ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുണ്ടായി.


1541-ല് ഫ്രാൻസിസ്കൻ വൈദികർ കൊടുങ്ങല്ലൂരിൽ ദേവാലയം നിർമ്മിച്ചു. 1542- ല് ഈശോ സഭക്കാരും (ജെസ്യൂട്ട്) 1548-ല് ഡൊമിനിക്കൻ സഭക്കാരും 1572-ല് അഗസ്തീനിയൻ സഭക്കാരും ഇന്ത്യയിൽ എത്തി. ഇതിൽ ഇശോ സഭക്കാരുടെ പ്രവർത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതൽ വേരോട്ടം നൽകിയത്. പോർട്ടുഗീസുകാർക്ക് അഭിമതരായിരുന്നു ഈശോ സഭക്കാർ.

1534-ല് ഗോവാ രൂപത സ്ഥാപിതമായതോടെ ഇന്ത്യയിലെ ക്രൈസ്തവകേന്ദ്രം ഗോവയാക്കിത്തിർക്കാൻ പോർത്തുഗീസുകാരും അവരുമായി ചേർന്നു ഇശോസഭക്കാരും പ്രവർത്തനത്റ്റിൻ ആക്കം കൂട്ടി. ഗുഡ് ഹോപ്പ് മുനമ്പ് മുതൽ ചൈനവരെ പോർട്ടുഗീസ് സർവ്വാധിപത്യമുള്ള സ്ഥലങ്ങളിലെ സഭാഭരണവും ഗോവയുടെ കീഴിൽ കൊണ്ടുവന്നു. ഇവയുടെയെല്ലാം ആത്മീയ പരമാധികാരം റോമിലെ മാർപാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മരെ നിയോഗിക്കലും മറ്റും പോർട്ടുഗീസ് രാജാവിന് വിട്ടുകോടുത്തുകൊണ്ട് ഒരു ഉടമ്പടി നിലവിൽ വന്നു, ഇതാണ് പാഡ്രുവാഡോ ഉടമ്പടി. ഇതനുസരിച്ച് പോർട്ടുഗൽ രാജ്യാധിപനാണ് അവരുടെ ഭരണഭൂവിഭാഗങ്ങളിലെ സഭാഭരണം നടത്തിയിരുന്നത്. എന്നാൽ പാഡ്രുവാഡൊ ഭരണത്തിലല്ലാത്ത സ്ഥലങ്ങളിൽ സഭാഭരണം നടത്താനായി മാർപാപ്പയുടെ മേൽനോട്ടത്തിൽ രൂപികൃതമായ സമിതിയുണ്ടായിരുന്നു. ഇതാണ് പ്രൊപ്പഗാന്താ തിരുസംഘം. എന്നാൽ കേരളത്തിൽ പൂർണ്ണമായും പോർട്ടുഗീസ് ആധിപത്യം ഇല്ലാഞ്ഞതിനാൽ ഇവിടത്തെ ക്രിസ്ത്യാനികൾ ഒരു തരം അനിശ്ചിതത്തിൽ ആയിരുന്നു. പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ ഒരു വിഭാഗം, പ്രൊപ്പഗാന്താ ഭരണത്തിൽ ഒരു വിഭാഗം ഇതല്ലാതെ ബാബിലോണിയൻ പാത്രിയാർക്കീസിന്റെ കീഴിലിരുന്നാൽ മതിയെന്നു വാദിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗം. അവസാനത്തെ വിഭാഗങ്ങളെ ഇല്ലാതാക്കി പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ എല്ലാവരെയും കൊണ്ടുവരാനായീ പോർട്ടുഗീസുകാരുടെ ശ്രമം. ഇതിൽ മുങ്കൈയെടുത്തു പ്രവർത്തിച്ചിരുന്നത് ഈശോ സഭക്കാരായിരുന്നു. അവർക്ക് കൊടുങ്ങല്ലൂരിലെ അമ്പഴക്കാട് എന്ന സ്ഥലത്ത് വൈദിക പഠനകേന്ദ്രവും ദേവാലയവും ഉണ്ടായിരുന്നു. (ഇത് സെൻറ് പോൾസ് എന്നറിയപ്പെട്ടിരുന്നു. പ്രാദേശിക ഭാഷയിൽ ഇത് സാമ്പാളൂർ ആയി മാറി).

392186 2509878101245 1081881861 2585615 1565083758 n

അവസാന കൽദായ സുറിയാനി മെത്രാനും ഭാരത ത്തിന്റെ മുഴുവൻ മേട്രോപൊലിത്തയും കവാടവും ആയിരുന്ന കൽദായ മെത്രാൻ മാർ അബ്രഹാം മേത്രാപൊലിത്ത പണി കഴിപ്പിച്ചതും അദ്ധേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നതും ആയ അങ്കമാലിയിലെ മാർ ഹോർമിസ്‌ ദേവാലയം

1553-ല് കൊച്ചി രൂപത സ്ഥാപിക്കുകയും ഗോവാ അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തെങ്കിലും സുറിയാനിക്കാർ അങ്കമാലി രൂപതയുടെ (അകത്തോലിക രൂപത) കീഴിൽ തന്നെ സ്വതന്ത്രമായി പ്രവത്തിച്ചു. ഇത് പോർട്ടുഗീസുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. അങ്ങനെയിരിക്കെ അങ്കമാലി മെത്രൊപ്പോലീത്തയായിരുന്ന മാർ ആബ്രഹാം കാലം ചെയ്തു. ഇത് അവസരപ്പെടുത്തി ഗോവ മെത്രൊപ്പോലീത്തയായിരുന്ന ഡോ. അലെക്സിയൂസ് ഡെ മെനസിസ് ഉടനെ കേരളത്തിലെത്തി അങ്കമാലി യെ ഗോവയ്ക്കു കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. [1] എന്നാൽ പാരമ്പര്യമനുസ്സരിച്ച് അങ്കമാലി രൂപതയുടെ ഭരണം ഗീവർഗ്ഗീസ് ആർച്ച് ഡീക്കൺ ഏറ്റിരുന്നു. അദ്ദേഹം ഗോവ മെത്രൊപ്പോലീത്തയുടെ മേലധികാരം സമ്മതിക്കാൻ തയ്യാറായില്ല. എന്നാൽ മെനസിസ് അദ്ദേഹത്തെ തന്ത്രപൂർവ്വം തന്റെ വാസസ്ഥലത്തുവച്ച് ഒരു രേഖയിൽ ഒപ്പിടുവിച്ചു. അന്ന് കത്തോലിക്കാ വിഭാഗത്തിന്റെ തലവൻ മാർ ശെമയോനും[2] നെസ്തോറിയൻ വിഭാഗത്തിൻറേത് മാർ ഏലിയാസുമായിരുന്നു. എന്നാൽ ബാബേലിലെ എല്ലാവരും നെസ്തോറിയന്മാരാണെന്നും കത്തോലിക്കരല്ലെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു മെനസിസിൻറേത്. ഇത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ അസംതൃപ്തരാക്കിയ സംഭവമായിരുന്നു. അർക്കദിയാക്കോൻ, മെനസിസിന്റെ കയ്യിലെ പാവ മാത്രമായിത്തീർന്നിരുന്നു.

കലാപം തിരുത്തുക

1652-ഇൽ‍ മലബാറിൽ എത്തിയ അഹതുള്ള റോമിലെ പോപിൽ നിന്നുംഭാരതത്തിന്റെ പത്രിയർക്ക് എന്നാ സ്ഥാനം ലഭിച്ച ആളാണ് എന്ന് സുരിയനികളെകത്തോലിക്കരെ അറിയിച്ചു .ദൈവമാതാവായ മറിയമിന്റെ നാമത്തിൽ തന്റെകീഴിൽ അണിനിരക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപെട്ടു .അഹതുല്ലയുടെ ഈനീക്കം അറിഞ്ഞ പറങ്കികൾ‍ അദ്ധേഹത്തെ ഗോവയിലേക്ക് നാടുകടത്തി. ഈ വിവരം അറിഞ്ഞ ആർച് ഡീക്കൻ ഉം സഹായികളുംകൊച്ചിയിൽഎത്തുകയും അഹതുല്ലയെ കണ്ടു അദ്ധേഹത്തിന്റെ വാദഗതികൾപരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു .പറങ്കികൾഅഹതുല്ലയെഅപായപ്പെടുതി എന്നാ ഒരു ശ്രുതി മലബാറിൽ ആകമാനം പറന്നു ഈകാരണങ്ങളാൽ ആർച് ദീക്കാൻ ജെസ്യുട്ടു അധികാരികളെ ഇനിമേൽ അനുസരിക്കില്ല എന്ന്പറങ്കികളെ അറിയിച്ചു.

316875 2412527107531 1081881861 2551174 1884770065 n
ഈ നീക്കത്തിന് ശേഷം ശേഷം സുറിയാനി ക്രിസ്ത്യാനികൾ കൊച്ചിക്ക്‌ സമീപംഉള്ള മട്ടാഞ്ചേരിയിലേക്ക് പോവുകയും പാരമ്പര്യം അനുസരിച്ച് ഒരു വലിയ കയർ അവിടെയുള്ള ഒരു കുരിശിൽകെട്ടി ഞങ്ങൾ ഇനിമേൽ സാമ്പാളൂർ (paulist) പതിരിമാർക്ക് കീഴിൽ ആവില്ല എന്ന് പ്രക്യപിക്കുകയുംചെയ്തു, ഇത് നസ്രാണി ചരിത്രത്തിലെ പ്രസിദ്ധമായ കൂനൻ കുരിശു സത്യംഎന്ന്അറിയപെടുന്നു (കൂനൻ കുരിശ്- കെട്ടിയിരുന്ന കയറിന്റെ ഭാരത്താൽ കുരിശു വളഞ്ഞു എന്ന് ചരിത്രം )ഏതാണ്ട് 800 -1200 ഒഴികെ എല്ലാ മാർത്തോമ-നസ്രാണികളും 1653ജനുവരി മൂന്നാം തീയതി നടന്ന ചരിത്രപ്രസിദ്ധമായ കൂനൻകുരിശു സത്യത്തിൽ പങ്ക്കെടുത്തു .

കൂനൻ കുരിശിനു ശേഷം തിരുത്തുക

കൂനൻ കുരിശു സത്യം മാർപാപ്പയുടെ സർവ്വാധിപത്യത്തിനെതിരായിട്ടായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല അത് മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശൊ സഭക്കാർക്കുമെതിരായിരുന്നു. ഡോ. ക്ലോഡിയസ് ബുക്കാനൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.


382249 2412307742047 1081881861 2551090 200569435 n
കൂനൻ കുരിശിനു ശേഷം ആലങ്ങാട്ടു ഒരു മഹായോഗം കൂടി നെസ്റ്റോറിയൻ ആണെന്ന് ആക്ഷേപിക്കപ്പെട്ട അവരുടെ വ്രണിത വികാരം അവസാനം ഒരു പ്രമേയം പാസ്സാക്കി അതിൽ ഇപ്രകാരം പറയുന്നു.

നാം പാഷാണ്ഡരാണെന്ന് പറഞ്ഞുകൊള്ളട്ടേ. ആകയാൽ ഇവിടെ കൂടിയിരിക്കുന്ന നാം നിശ്ചയിച്ചിരിക്കുന്നതെന്തെന്നാൽ അവർ മാർപ്പാപ്പയുടെയും വിശുദ്ധമാതാവായ റോമ്മാസഭയുടെയും നമ്മുടെ അധ്യക്ഷന്റെയും കല്പന വകവക്കാതിരുന്നതുകൊണ്ടും, പൗലീസ്തപുരോഹിതന്മാർ നമ്മുടെയും നമ്മുടെ മാതാവായ റോമ്മാസഭയുടെയും ശത്രുക്കളായിരിക്കുന്നതുകൊണ്ടും, പാതിയാർക്കീസിനെ നമ്മുടെ കണ്ണുകൊണ്ട് കാണുന്നതുവരെ നാം അവരോട് സ്നേഹത്തിലിരിക്കേണ്ടതല്ല. ആ സന്ന്യാസ സമൂഹത്തിന്റെ കല്പന നാം ശ്രദ്ധിക്കേണ്ടതുമല്ല.

Arkadiyakon-thomas
വച്ച് പിന്നീട് അവർ അലങ്ങാട്ട് വച്ച് പന്ത്രണ്ട് വൈദികർ കൂടി അന്നത്തെ ആർച്ച് ഡീക്കനെ സുറിയാനിക്കാരുടെ മെത്രാനായി വാഴിച്ചു. ആചാരപരമായി ഇത് തെറ്റായിരുന്നു. ഒരു മെത്രാനുമാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എന്നാൽ നസ്രാണികളുടെ ക്ഷമ അത്രയ്ക്കും നശിച്ചു പോയിരുന്നു. പക്ഷെ അത്കൊണ്ടുതന്നെ തോമാ അർക്കദിയാക്കോൻ അധികാരപരമായ മെത്രാന്റെ ഉത്തരവാദിത്തങ്ങൾ മാത്രമേ നിർവഹിച്ചിരുന്നുള്ളു. അദ്ദേഹം ആത്മീകമായ കാര്യങ്ങൾ ചെയ്തിരുന്നില്ല. അന്നു വാഴിക്കപ്പെട്ട തോമാ ആർച്ച് ഡീക്കനാണ് പിന്നീട് ഒന്നാം മാർത്തോമ എന്നറിയപ്പെട്ടത്.Chandymethran
മെത്രാൻ മാർ സെബാസ്ടിനീ മലബാറിലേക്ക് 1661 ഇൽ തിരിച്ചുവരികയും Bishop and Administrator of Cranganore.ആയി ചുമതല ഏറ്റെടുക്കുകയും ചെയ്തു അതിനു ശേഷം കൊച്ചിയിൽ വച്ച് ഡച്ച്കാരോട് പറങ്കികൾ തോൽക്കുകയും ഡച്ചുകാർ ഒഴികെ ഉള്ള എല്ലാവിദേശികളും രാജ്യം വിടണംഎന്ന് ആവശ്യപെടുകയും ചെയ്തു . ഈസാഹചര്യത്തിൽ , മെത്രാൻ മാർ സെബാസ്ടിനീ മാർ പറമ്പിൽ ചാണ്ടിയെ സുരിയാനികളുടെ മെത്രാനെ ആയി വാഴിച്ചു .

1661 നും 1662,ഇടയ്ക്കു മലബാറിലെ 116പള്ളികളിൽ 84 എന്നാവും പറമ്പിൽ ചാണ്ടി മെത്രാൻ നയിക്കുന്ന കത്തോലിക്കാസഭയോട് ചേർന്നു ,എതിർ പക്ഷത്തെ തോമസിന്റെ കൂടെ 32പള്ളികളുംഉണ്ടായിരുന്നു .കൂനൻ കുരിശു സത്യത്തിനുശേഷം പറമ്പിൽ ചാണ്ടി മെത്രാന്റെ കീഴിൽ അണിനിരന്ന 84 പള്ളികളാണ് ഇന്നത്തെ സിറോ മലബാർ സഭയുടെയും ത്രിശൂർ ഉള്ള കൽദായ സുറിയാനി സഭയുടെയുംമുൻഗാമികൾ .മാർ തോമനോപ്പം നിന്ന32പള്ളികളിൽ നിന്നും ആണ് ഇന്നത്തെ Syriac Orthodox (Jacobites & Orthodox) , Thoziyur, Mar Thoma (Reformed Syrians), Syro Malankra Catholics എന്നിവ രൂപം കൊണ്ടത്‌ . മലബാറിലെ ആദ്യ അതിഒക്യൻ ബിഷപ്പ് മാർ ഗ്രിഗോറിയോസ് 1665 ഇൽമലബാറിൽഎത്തി എന്നാൽ ഈ സമയത്തിനുള്ളിൽ മാർ ചാണ്ടി പറമ്പിൽ ഒരു മെത്രാൻ ആയി നിയമിതൻ ആവുകയും ഏകദേശം 70%ശതമാനത്തോളം സുറിയാനിക്രിസ്ത്യാനികൾ അദ്ധേഹതോടൊപ്പം ചേരുകയുംചെയ്തു .ഈ സമയ തന്നെ പുരാതന സുറിയാനിപാരമ്പര്യം(പൌരസ്ത്യ സഭ ) പിന്തുടർന്ന പറമ്പിൽ ചാണ്ടിമെത്രാന്റെ കേഴിലുള്ള കത്തോലിക്കാ വിഭാഗംപഴയന്കൂർ എന്നും പുതുപാശ്ചാത്യ സുറിയാനി ബിഷപ്പിനെ സ്വീകരിച്ച മര്തോമൻവിഭാഗം പുതെന്കൂർ എന്നും അറിയപെടുന്നു . കൂനൻ കുരിശു സത്യത്തിനു ശേഷം മാർത്തോമ സുറിയാനി കത്തോലിക്കരുടെനേത്രുതം മാർപറമ്പിൽ ചാണ്ടി ( Alexander de Campo) മേത്രനിൽ വന്നു ചേർന്ന് .ആർച്ച് ബിഷപ്‌ പറമ്പിൽ മാർ ചാണ്ടി ഭാരതത്തിലെ ആദ്യത്തെ സ്വധേശിയൻ ആയബിഷപ്പ് ആയി അറിയപെടുന്നു . പറമ്പിൽ ചാണ്ടിമെത്രാൻ ( also known as Alexander de Campo) കടുതുരുത്യിൽ വച്ച് 31st of ജനുവരി 1663 ഇൽ മെത്രാൻ ആയി ആയി സ്ഥാനാരോഹണം ചെയപെട്ടു (by Msgr. Joseph, with the title of Bishop Megara in Achala.) .അദ്ദേഹം കുറവിലങ്ങാട് മാർത്തമറിയം പള്ളിയിലെ ഒരു കത്തനാർ ആയിരുന്നു . കൂനൻ കുരിശു സത്യത്തിനു ശേഷം ഉണ്ടായ പിളര്പിൽ അന്നത്തെ എന്പതിനാലു പള്ളികൾകത്തോലിക്കാ സഭയോട് കൂടെ നിർത്തുന്നതിൽ പറമ്പിൽ ചാണ്ടിമെത്രാൻ വലിയൊരു പങ്കുവഹിച്ചു.1674,ഇൽ മാർ പറമ്പിൽ ചാണ്ടി റോമിലേക്ക് തന്റെ പിതുടർച്ച അവകാശിയായിതന്റെഅനന്തരവൻ മത്തായിയെ നിർദേശിച്ചു കൊണ്ട് ഒരു അപേക്ഷ നൽകി.എന്നാൽ ഒരു സ്വദേശിയെതിരഞ്ഞെടുക്കാൻ റോമിന്റെ നിർദേശ പ്രകാരം 1676 ഇൽ മലബാറിൽ എത്തിയ മിഷനറിമാർ Raphael Figueredo എന്നാ ആൻഗ്ലോ ഇന്ത്യനെ 1677ഇൽ തിരഞ്ഞെടുത്തു , ഇതിനു ശേഷം ബിഷപ്പ് Raphael Figueredo യെ മാറ്റുകയും Custodius de Pinho ഈ സ്ഥാനത് വരുകയും ചെയ്തു . മാർ പറമ്പിൽചാണ്ടി 1687കാലം ചെയ്യ്തു . Raphael Figueredo ,Custodius de Pinho ennivar 1695 , 1697 എന്നിവർഷങ്ങളിലും മരണപെട്ടു.

1694, ഇൽ മാർ പറമ്പിൽ ചാണ്ടിയുടെ അനന്തിരവൻ , മത്തായി അർച്ഡീക്കൻ ആയി നിർദേശം ചെയപെട്ടു 1700 ഇൽ , Angelus ഫ്രാൻസിസ് മലബാറിലെ vicar ആയി nidesham ചെയപെട്ടു .അദ്ധേഹത്തിന്റെ സ്ഥാനാരോഹണം നടത്താൻ പറങ്കികൾ ഇല്ലാതിരുന്നതിനാൽ , മലബാറിൽ എത്തിയ കൽദായ ബിഷപ്പ് അദായിലെ മാർ സൈമൺ എന്ന ബിഷപ്പ് ആണ് ഈ സ്ഥാനാരോഹണം നടത്തിയത് . ഈ കാലഘടത്തിൽ വലിയൊരു വിഭാഗം സുറിയാനി കത്തോലിക്കർ കടുതുരുത്യിൽ ഒത്തുചേരുകയും കർമലീത്ത മിഷനറി മാരുടെ കീഴിൽ തുടരാനുള്ള ആഗ്രഹം പ്രകടിപിക്കുകയും ചെയ്തു .അര്ച്ച്ടീകൻ മാത്യു എന്നാൽ സ്വധേശിയൻ ഒരു മെത്രാൻ വരണം എന്നാ ആഗ്രഹം പ്രകടിപിച്ച വ്യക്തി ആയിരുന്നു .1709 ഇൽ വേറൊരു കൽദായ ബിഷപ്പ് മാർ ഗബ്രിയേൽ മലബാറിൽ വരികയും കത്തോലിക്കരിളിൽ നിന്നും യകൊബായ സഭയിൽ നിന്നും ഉള്ള 22 ഓളം പള്ളികൾ അദ്ധേഹത്തിന്റെ കൂടെ ചേരുകയും ചെയ്തു .

അവലംബം

  1. എൻസൈക്ലോപീഡിയ ബ്രീട്ടാനിക്കയിൽ ഉദയം‍പേരൂർ സുന്നഹദോസിനെക്കുറിച്ചുള്ള ഭാഗം
  2. നെസ്റ്റോറീയൻ പാത്രിയാർക്കുകളെപറ്റി