FANDOMSt thomas

St Thomas

ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിലൊരുവനാണ്‌ തോമാശ്ലീഹാ. ക്രിസ്തുവർഷം 52-ൽ ക്രിസ്തുമാർഗ്ഗ പ്രചാരത്തിനായി തോമാശ്ലീഹാ കേരളത്തിലെത്തി. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തെക്കാൾ വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവിനു മുമ്പുപോലും മധ്യപൂർവ്വ രാജ്യങ്ങളുമായി വണിജ്യബന്ധം സ്ഥപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ധാരാളം യഹൂദ കോളനികളുണ്ടയിരുന്നു. ഇസ്ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പുവരെ ഇവരുടെ വാണിജ്യഭാഷ, ഈശോ സംസാരിച്ചിരുന്ന ഭാഷയായ 'അറമായ' ആയിരുന്നു.

ഏഴരപ്പള്ളികൾതിരുത്തുക

ഏഴരപ്പള്ളികൾ

എന്നാൽ ക്രിസ്തുവർഷം 44-ൽ തോമാശ്ലീഹാ ഗുജറാത്തിലെ ബറൂച്ചിൽ എത്തിയെന്നും ഉജ്ജൈൻ മഥുര വഴി തക്ഷശില വരെ സഞ്ചരിച്ചെന്നും ക്രിസ്തുവർഷം 49-വരെ സുവിശേഷ വേല ചെയ്തെന്നും ആധുനിക പഠനങ്ങൾ തെളിയിക്കുന്നു[1]. രാഷ്ടീയ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ അദ്ദേഹം തിരിച്ചുപോയെന്നും രണ്ടാം ഭാരത യാത്രയിലാണു ക്രി.വ.52ൽ അദ്ദേഹം ദക്ഷിണ ഭാരതത്തിലെത്തിയതെന്നും പ്രസ്തുത പഠനം സ്ഥാപിക്കുന്നു. രണ്ടാം നൂറ്റണ്ടിനു ശേഷം എഴുതപ്പെട്ട ശേഷം എഴുതപെട്ട യൂദാസ് തോമസിന്റെ നടപടികൾ എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിലെ പരാമർശങ്ങളുമായി ഈ വാദഗതിക്കു സുദൃഡമായ സാമ്യമുണ്ടു. ഗുണ്ടഫർ എന്ന ഇന്ത്യൻ രാജാവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിനു ഒരു കൊട്ടാരം പണിയാനാൺ തോമാശ്ലീഹാ ഭാരതത്തിലെത്തിയത്. എന്നു പ്രസ്തുത ഗ്രന്ഥം സാക്ഷിക്കുന്നു. പത്തൊമ്പതാം ശതകത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തര ഭാഗങ്ങളിൽ നടന്ന പുരാവസ്തു ഖനനങ്ങളിൽ ഗുണ്ടഫർ രാജാവിന്റെ നാണയങ്ങൾ കണ്ടെടുത്തതു ഇത് ചരിത്ര സംഭവമാണെന്നു തന്നെ തെളിയിക്കുന്നു.

ചരിത്രവസ്തുതകൾതിരുത്തുക

325, ലെ ഒന്നാം എക്യൂമെനിക്കൽ കൌൺസിൽ കാലം മുതൽ തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ പരാമർശിക്കുന്ന ഒട്ടനവധി ക്രൈസ്തവ രേഖകൾ ഉണ്ട്..[2]

  • തോമായുടെ നടപടികൾ: : 2-3നൂറ്റാണ്ട് (c. 180-230) [3] സാരാംശം: ഈശോയുടെ കല്പനപ്രകാരം പ്രേഷിതപ്രവർത്തനത്തിനായി ഏതു ദേശത്തേയ്ക്കു പോകണം എന്നു നിശ്ചയിക്കാൻ ശ്ലീഹന്മാർ കുറിയിടുന്നു. തോമാശ്ലീഹായ്ക്കു ഇൻഡ്യ ലഭിക്കുന്നു. ഹാബാൻ എന്ന വ്യാപാരി തോമാശ്ലീഹായെ ഭാരത്തിലെ ഒരു രാജാവായ ഗുണ്ടഫറിന്റെ അടുത്തു കൊണ്ടുവരുന്നു. ഭാരതത്തിലേക്കുള്ള യാത്ര സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നീണ്ട കൊട്ടാരവാസത്തിനു ശേഷം തോമാശ്ലീഹ നേതാക്കന്മാരെ അഭിഷേകം ചെയ്ത് രഥത്തിൽ മസ്ദായിയുടെ രാജ്യത്തിലേക്കു പോകുന്നു. അവിടെ ധാരാളം അദ്ഭുതങ്ങൾ പ്രവർത്തിച്ചതിനു ശേഷം രക്തസാക്ഷിത്വം വരിക്കുന്നു.[4]
  • ഡിഡസ്കാലിയ അഥവാ അപ്പസ്തോലിക പ്രബോധനം: 3 നൂറ്റാണ്ട്;[5]“അപ്പസ്തോലന്മാരുടെ കാലശേഷം സഭയിൽ നിർദ്ദേശകരും നിയന്താക്കളുമുണ്ടായിരുന്നു…..തങ്ങൾക്കു അപ്പസ്തോലന്മാരിൽനിന്നു ലഭിച്ച പൈതൃകം അവർ തങ്ങളുടെ അനന്തരഗാമികൾക്കു കൈമാറി;… യൂദാസ് തോമാ ഭാരതത്തിൽ നിന്നും (എഴുതിയതുപോലെ)”.

“അവൻ സ്ഥാപിച്ചതും ഭരിച്ചു നടത്തിയിരുന്നതുമായ സഭയുടെ നിർദ്ദേശകനും നിയന്താവുമായ യൂദാസ് തോമായുടെ കൈവയ്പ്പുശുശ്രൂഷ ഭാരതത്തിലും അതിലെ ദേശങ്ങളിലും അതിന്റെ അതിര്ത്തി ദേശങ്ങളിലും സമുദ്രാതിർത്തി വരെയുള്ള ദേശങ്ങളിലുമുള്ള ഏറെപ്പേർക്കു ലഭിക്കുകയുണ്ടായി”. തുടർന്ന് “അസ്സീറിയാക്കാരുടെ പേർഷ്യ മുഴുവനും മേദിയായിലും, ബാബിലോൺ രാജ്യം മുഴുവനും ഗോഗിന്റെയും മാഗോഗിന്റെയും ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളിലുമുള്ള” ഏറെപ്പേർക്കു അദ്ദേയൂസിന്റെ ശിഷ്യനായ അഗ്ഗായൂസ് വഴി അപ്പസ്തോലിക കൈവയ്പ്പു ലഭിക്കുകയുണ്ടായി. [6]

സൂചികതിരുത്തുക

  1. കുരുകിലംകാട്ട് ജെയിംസ്, ദി അപ്പോസൽ തോമസ് അറ്റ് ടാക്സില. ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ഓഫ് ദി മിഷൻ ഓഫ് തോമസ് റ്റു ഇൻഡ്യ വിത് സ്പെഷ്യൽ റെഫറൻസ് റ്റു ദി ആക്റ്റ്സ് ഒഫ് തോമസ്, റോമാ, 2002.
  2. 2.0 2.1 (' NSC Network (2007)' St. Thomas, India mission- Early reference and testimonies
  3. Dr. Wright (Ed.), Apocryphal Acts of the Apostles, London, 1871 (Syriac Text in Vol.1, English translation in Vol. II); Rev. Paul Bedjan, Acta Martyrum et Sanctorum, Vol. III, Leipsic-Paris, 1892.A. E. Medlycott, India and the Apostle Thomas, London 1905, Appendix, pp. 221 -225.
  4. Acts of Thomas
  5. Cardinal Mai, Scriptorum Veterum Nova Collectio, Rome, 1838. W. Cureton, Ancient Syriac Documents, London, 1864: Latin Translation by A. Assemani; Vindobonae, 1856; Didascalia in Coptic, Ethiopic, and Arabic. Also see Medlycott, p. 33 ff.
  6. (Cureton, pp. 32, 33, 34). 20th Century Discussions : Medlycott, pp 33-37 alias Menachery, STCEI, II, 20-21, Farquhar, p. 26 ff.