Sabhakosam Wiki
Advertisement

സഭയില്‍ ഒരാള്‍ ജന്‍മമെടുക്കുന്ന സ്ഥലമാണു മാമ്മോദീസത്തൊട്ടി. മാമ്മോദീസാത്തൊട്ടി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തെ മാമ്മോദീസ കപ്പേള എന്നാണു വിളിക്കുക . മാമ്മോദീസാത്തൊട്ടിയെ സഭാമാതാവിന്റെ ഗര്‍ഭപാത്രം എന്നും വിശേഷിപ്പിക്കാം. ഒരുവന്‍ പാപത്തിനു മരിച്ചു ജീവനിലേക്കു പ്രവേശിക്കുന്ന സ്ഥലമാണു അത്. മദുബഹക്ക് വെളിയില്‍ ഇടതു വശത്തായാണു മാമ്മോദീസ കപ്പേള സ്ഥിതി ചെയ്യുന്നത്. മാമ്മോദീസായില്‍ ലഭിക്കുന്ന ദൈവിക ജീവന്‍ പരിപോഷിപ്പിക്കപ്പെടുന്നത് അള്‍ത്താരയിലര്‍പ്പിക്കപ്പെടുന്ന കുര്‍ബാനയിലൂടെയാണ്. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ആത്മീയ ജീവിതം നയിച്ചു വിശ്വാസി വിശുദ്ധിയുടെ ഗിരിശൃംഘങ്ങളില്‍ എത്തുന്നു.

Advertisement