Sabhakosam Wiki
Advertisement

Template:ഫലകം:പരിഹാരപ്പെട്ടിപ്രേഷിത പ്രവർത്തനത്തിന്റെ ത്രിവിധ ശുശ്രൂഷകളിൽ മൂന്നാമത്തേതിനെ വചനത്തിന്റെ ആഘോഷം എന്നു കരുതാം. സഭ വചനത്തെ ആഘോഷിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണ്. വിശ്വസിച്ചവർ സകലവും പൊതുവായി കരുതുകയും എല്ലാ വസ്തുക്കളും വിറ്റു എല്ലാവർക്കുമായി പങ്കിടുകയും, കൂട്ടായ്മയിലും അപ്പം മുറിക്കൽ ശുശ്രൂഷയിൽ പങ്കെടുത്ത് ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു എന്ന് നടപടി പുസ്തകത്തിൽ പ്രസ്ഥാവിക്കുന്നു (നട-2:46-47). പൌലൊസും ബർന്നബാസും ദൈവവചനം പ്രസംഗിച്ചപ്പോൾ ജനങ്ങൾ "സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തിയതായും, വചനത്തിൽ വിശ്വസിച്ചതായും സാക്ഷ്യമുണ്ട് (നട-13:48). സഭയുടെ ആരാധനാക്രമത്തിലാണ് പ്രധാനമായും സ്വീകരിക്കപ്പെട്ട വചനം സന്തോഷത്തിലും സ്തുതിപ്പുകളിലും ആഘോഷിക്കപ്പെടുന്നത്. വിശുദ്ധീകരിക്കുന്നതിനുള്ള സഭയുടെ ശുശ്രൂഷ ദൈവജനത്തെ ആരാധിക്കുന്ന സമൂഹമാക്കി വളർത്തുന്നതിനുള്ള ശുശ്രൂഷയാണ്.


കാണുക

വചന സ്വീകരണം

വചനാധിഷ്ടിത ജീവിതം

വചനത്തിന്റെ ആഘോഷം

വർഗ്ഗം:പ്രേഷിതപ്രവർത്തനം

Advertisement