FANDOM


മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ലഘുചരിത്രംതിരുത്തുക

മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ആരംഭംതിരുത്തുക

സിറിയന്‍ (അറമായ) ഭാഷ ആരാധനക്രമ ഭാഷയായി ഉപയോഗിക്കുന്നതും ക്രിസ്തുവിന്റെ പന്ത്രണ്ടു അപ്പസ്തോലന്‍മാരില്‍ ഒരുവനായ മാര്‍ തോമാശ്ലീഹായാല്‍ സ്ഥാപിതവുമായ സഭയിലെ, ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള മലബാര്‍ തീരത്തു പാര്‍ക്കുന്ന ക്രൈസ്തവരുടെ വിവിധ വിഭാഗങ്ങളെ പൊതുവായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്നു വിളിക്കാറുണ്ടു. ഭാരതത്തിലെ ക്രിസ്തവ സ്വാധീനത്തിന്റെ പിള്ളതൊട്ടിലായ കേരളത്തില്‍ ലോക ക്രൈസ്തവികതയോളം തന്നെ പഴക്കമുണ്ടു. ക്രിസ്തു വര്‍ഷം 52-ല്‍ ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമാശ്ലീഹ കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായ മുസ്സിരിസ്സില്‍ (ഇപ്പൊഴത്തെ കൊടുങ്ങല്ലൂര്‍) കപ്പലിറങ്ങുകയും കേരളക്കരയാകെ ക്രിസ്തു സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ഇതു വിശുദ്ധ പത്രോസ് റോമിലെതുന്നതിനു (ക്രി.വ 68) മുമ്പു നടന്നു എന്നതു കേരള ക്രൈസ്തവ പഴമയ്ക്കു കൂടുതല്‍ ബലം നല്കുന്നു.

യഹൂദബന്ധംതിരുത്തുക

വാണിജ്യത്തിനായി കേരളത്തിലെത്തിയിരുന്ന നിരവധി യഹൂദര്‍ പിന്നീട് കേരളത്തില്‍ കോളനികളായി പാര്‍ത്തു. കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ഇന്നും നിലനില്‍ക്കുന്ന യഹൂദ സിനഗോഗും സമൂഹവും അതിന്റെ തെളിവുകളാണ്. രാജാക്കന്മാരുടെ പുസ്തകത്തില്‍ സോളമന്‍ രാജാവിന്റെ വ്യാപാരികള്‍ ഓഫറിലും(മുമ്പൈയില്‍ നിന്നും 36 മൈല്‍ ദൂരയുള സൊപ്പാറ എന്ന സ്ഥലം) താര്‍ശീലിലും(കൊല്ലത്തിനടുത്തുള്ള തരീസ എന്ന സ്ഥലം)എത്തിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു (2 രാജ.9:28,10:22). ഒന്‍പതാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന തറീസാപ്പള്ളി ചെപ്പേടുകള്‍ ഒന്‍പതാം നൂറ്റാണ്ടു വരെയെങ്കിലും'തറീസ' എന്ന സ്ഥലം കേരളത്തിലുണ്ടായിരുന്നു എന്നതിനു തെളിവാണ്. തോമാസ്ലിഹാ സ്ഥാപിച്ച പള്ളികളിലധികവും അന്നു നിലനിന്നരുന്ന യഹൂദ കോളനികളോടു ചേര്‍ന്നായിരുന്നു എന്നത് അസ്വാഭികമായ ഒരു കാര്യമല്ല.

യഹൂദ വണിജ്യ ബന്ധങള്‍തിരുത്തുക

ദക്ഷിണ ഭാരതവുമായി റോമക്കാര്‍ക്കു ശ്രദ്ധേയമായ വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഭാരതീയ യൂറൊപ്യന്‍ ഉറവിടങ്ങള്‍ സാക്ഷിക്കുന്നു. ക്രിസ്ത്യന്‍ യുഗത്തിന്റെ ഒന്നാം ശതകത്തെ റോമന്‍ വാണിജ്യത്തിന്റെ സുവര്‍ണയുഗമായി കരുതുന്നു. ഭാരതീയരുടെ സുഗന്ധദ്രവ്യങ്ങള്‍ക്കും അമൂല്യമായ കല്ലുകള്‍ക്കും പകരമായി റോമക്കാര്‍ തങളുടെ മണ്‍പാത്രങളും വീഞ്ഞും വിറ്റഴിച്ചു. ക്രിസ്തുവിനു മുന്‍പു മുപ്പതാം ആണ്ടില്‍ റോമാക്കാര്‍ ഈജിപ്ത് കീഴടക്കുകയും അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെങ്കടലിലൂടെ കേരളത്തീരത്തേക്കു ആണ്ടില്‍ 120 ളോളം കപ്പലുകള്‍ സഞ്ചരിച്ചിരുന്നതായും പറയപ്പെടുന്നു. മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ച് നാല്‍പതു ദിവസം കൊണ്ട് അവര്‍ക്കു കേരളതീരത്ത് എത്താമായിരുന്നു. കച്ചവടത്തിനു ശേഷം അവര്‍ക്ക് അതേ വര്‍ഷം തന്നെ വിപരീത ദിശയിലുള്ള കാറ്റിനെ ആശ്രയിച്ചു തിരിച്ചു പോകുവാനും സാധിച്ചിരുന്നു. കൊടുങ്ങല്ലൂര്‍, പറൂര്‍‍ ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ള റോമന്‍ നാണയങ്ങളുടെ വന്‍ശേഖരം ഈ വാണിജ്യ ബന്ധം എത്രമാത്രം ബൃഹത്തായിരുന്നു എന്നു തെളിയിക്കുന്നു.

ഫിനീഷ്യക്കാരുടെ മുസ്സിരിസുമായുള്ള വ്യവഹാരം എന്ന രേഖ ചര്‍ച്ചചെയ്യുന്നിടത്തു റോമന്‍ചരിത്രകാരനായ പ്ലീനി (ക്രി.വ.23-‌79) പട്ടിനും മുത്തിനും കല്ലുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ക്കുമായി ഏറെ ധനം റോമാക്കാര്‍ വ്യയം ചെയ്യുന്നു എന്നു പരാമര്‍ശിച്ചിരിക്കുന്നു. ഈജിപ്തിലും, ചെങ്കടലിലൂടെ ആദന്‍, പേര്‍ഷ്യ എന്നിവിടങ്ങളിലും മലബാറില്‍ നിന്നുള്ള കപ്പലുകള്‍ സ്ഥിരമായി സന്ദര്‍ശിച്ചിരിക്കുന്നു എന്നും അദ്ദേഹം എഴുതിയിട്ടുണ്ടു. ടോളമിയും(ക്രി.വ 100-160) പെരിപ്ലസും മലബാറിലെ വാണിജ്യ കേന്ദ്രങ്ങളെക്കുറിച്ചു വിശദമായ വിവരങ്ങളാണു നല്‍കിയിട്ടുള്ളത്. റോമസാമ്രാജ്യവും ഭാരതവുമായി നയതന്ത്രബദ്ധങ്ങള്‍ ക്രിസ്തുവിന്റെ കാലഘട്ടത്തിനു മുന്‍പു മുതലേ ഉണ്ടായിരുന്നതായി രേഖകളുണ്ടു.