Sabhakosam Wiki
Register
Advertisement

സഭാകോശത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന കോശസംഭാവകർ തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ സഭാകോശത്തിന്റെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ സഭാകോശത്തിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

സിസോപ്‌ പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങൾ താഴെപ്പറയുന്നവ ആണ്.

  1. സഭാകോശത്തിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  2. സഭാകോശത്തിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  3. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  4. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ സഭാകോശത്തിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

ബ്യൂറോക്രാറ്റ് പദവിക്കുള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവ ആണ്.

  1. സഭാകോശത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  2. ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (Sysop) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  3. സഭാകോശത്തിൽ കുറഞ്ഞത് 3000 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  4. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  5. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ സഭാകോശത്തിൽസജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

വർഗ്ഗം:സാമൂഹികകവാടം

Advertisement